ആമുഖം

മലയാളത്തെ ആദ്യമായി ജ്ഞാനപീഠത്തില്‍ കുടിയിരുത്തിയ മഹാകവി ജി ശങ്കരക്കുറുപ്പിനു ജന്മം നല്‍കിയ നായത്തോട് ഗ്രാമം. ഗ്രാമവിശുദ്ധിയുടെ എല്ലാ നന്മകളും പേറുന്ന ഒരു മാത്യകാ സമൂഹമായി വളരാന്‍ നമുക്ക് കൂട്ടായി യത്നിക്കാം. സമൂഹത്തിലെ ജീര്‍ണ്ണതകളും യുവാക്കളിലെ മദ്യ-മയക്കു മരുന്നുകളോടുള്ള അമിതാസക്തിയും അപകടകരമായ സാമൂഹ്യ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുമ്പോള്‍, സംസ്കാരികമായി പ്രതീകരിക്കേണ്ടത് ഒരു ജനതയുടെ ആവിശ്യമായിത്തീരുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ യാത്രയില്‍ കലയും സംസ്കാരവും കൂട്ടിയിണക്കി പ്രയാണം തുടരാം

ലോകമെങ്ങുമുള്ള മലയാളികളെ ആശയങ്ങളിലൂടേയും സാമുഹ്യ-വിദ്യാഭ്യാസ-സംസ്കാരിക സം‌വാദങ്ങളിലൂടേയും ഒത്തൊരുമിപ്പിക്കുക എന്ന ലക്ഷ്യം നായത്തോട് കലാ-സാംസ്കാരിക വേദി മുന്നോട്ട് വയ്ക്കുന്നു. ഈ സദുദ്ദ്യമത്തില്‍ എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

Leave a Comment