മുള്ള്

Written by on 21/01/2011 in കവിത - No comments
sudharshanan


മുള്ള്
——–
എന്റെ ഹൃദയത്തില്‍ തറഞ്ഞ
പ്രണയത്തിന്റെ
കൂര്‍ത്തമുള്ള് പറിച്ചെടുത്ത്
അവള്‍ കടന്നുപോയി
പിന്നോടൊരിക്കല്‍ ഞാനറിഞ്ഞു
എന്റെ ഹൃദയത്തില്‍ നിന്ന്
പറിച്ചെടുത്ത
പ്രണയത്തിന്റെ കൂര്‍ത്തമുള്ള്
അവള്‍
വേറൊരുത്തന്റെ ഹൃദയത്തില്‍
തറച്ചു കയറ്റിയെന്ന്

—— പി.സി. സുദര്‍ശനന്‍ , നായത്തോട്

Leave a Comment