അങ്കമാലിയില്‍ നിന്നും നായത്തോട് വഴി എയര്‍പോര്‍ട്ടിലേക്കുള്ള റോഡിന്റെ ശോച്യനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ അങ്കമാലി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു . നായത്തോട് സ്കൂള്‍ ജംഗഷനില്‍ നിന്നും ആരംഭിച്ച പ്രകടനം അഡ്വ. കെ കെ ഷിബു ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ക്വാളിറ്റി എയര്‍പോര്‍ട്ട് ഹോട്ടലിനു സമീപം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു . ഉപരോധം ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രെജീഷ് ഉത്ഘാടനം ചെയതു. കൗണ്‍സിലര്‍ എം എസ് ഗിരീഷ്കുമാര്‍ , മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വല്‍സല ഹരിദാസ് , ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പോള്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഡി വൈ എഫ് ഐ മുനിസിപ്പല്‍ സെക്രട്ടറി ടി വൈ ഏല്യാസ്, ലെബിന്‍ ജേക്കബ്, കെ കെ രാജേഷ്കുമാര്‍ , കെ ഐ കുര്യാക്കോസ്, ജിജോ ഗര്‍വാസീസ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.





