‘ഒരു കൈ’

Written by on 23/11/2011 in കവിത - 4 Comments
oru kai

എത്രയോ ഒറ്റ കൈകളാണ്
എന്‍റെ നേരെ നീളുന്നത്?
ഞാന്‍ നിങ്ങള്‍ക്കരാണ് ?
അല്ലങ്കില്‍
നിങ്ങള്‍ എനിക്കാരാണ്
നിങ്ങള്‍ ദൈവങ്ങളാണോ ?
സര്‍വ്വവ്യാപിയാണല്ലോ!
ഇടനാഴിയില്‍
ബസ്സില്‍
ട്രെയിനില്‍
നിരത്തില്‍
അമ്പലത്തിലും
പള്ളിയിലും
ശ്മശാനത്തിലും
എപ്പോഴും
രാവിലെ ,നട്ടുച്ച ,അന്തിക്കും
രാത്രി എന്നുപറയാന്‍ എനിക്കുഭയമാണ്
നിങ്ങള്‍ -അമ്മയെ കെട്ടിപിടിച്ചിട്ടുണ്ടോ
നിങ്ങള്‍ക്ക് -ഒരമ്മയില്ല എന്നാണോ ?
നിങ്ങള്‍ -ഒരക്കയുടെ ഉടുപ്പില്‍ മുഖം തുടച്ചിട്ടുണ്ടോ
നിങ്ങള്‍ക്ക് -ഒരക്കയില്ല എന്നാണോ ?
എനിക്കും എന്‍റെ നിഴലിനുമിടയില്‍
വന്നുകയറുന്ന ‘ഒറ്റ കൈ ‘
നിങ്ങള്‍ എന്നെ അറിയുമോ ?
എന്‍റെ സ്വപ്ന ങ്ങളെ !
*************************
അറക്കാതെ ഭയക്കാതെ എനിക്ക് നടക്കണ്ടേ ?

ഞാന്‍ ആരെ യെല്ലാം ഭയക്കണം?
ഞാന്‍ ഏതു മാള ത്തിലോളിക്കണം ?
നീയില്ലാത്ത മാളമേതാണ് ?
ഞാന്‍ അറിയുന്നു
എന്‍റെ -
അച്ഛനും
ഭര്‍ത്താവും
മകനും
ചേട്ടനും
അനിയനും
അമ്മാവനും
എന്തിന്!
മുത്തച്ഛനും
ഈ മതിലിനപ്പുറം
‘ഒറ്റ കൈ’ യ്യ നാണ്
ചങ്ങാതീ ……..
നിങ്ങളുടെ ഒരു കൈ എവിടെ ?
*********************************************
വാല്‍ കഷ്ണം
ഒറ്റ കയ്യന്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍
ഒരു കൈ ബ്രാന്‍ഡ്‌ വസ്തുവും


……മഞ്ജു ഉണ്ണികൃഷ്ണന്‍

4 Comments on "‘ഒരു കൈ’"

  1. rajeesh pr 24/11/2011 at 2:00 pm · Reply

    Ennathe keralathe ee kavithayiloode kanan sadikkunnu

  2. Johnson M O 25/11/2011 at 12:32 pm · Reply

    Nannayitundu. eniyum ezhuthanam

  3. സഞ്ചു പ്രഭാകരന്‍ 26/11/2011 at 8:51 am · Reply

    ഗോവിന്തചാമിമാര്‍ ഇന്നത്തെ മാത്രമല്ല എന്നത്തേയും ശാപമാണ്.പുരാണങ്ങളില്‍ തുടങ്ങിയ ഈ പീഡന പര്‍വ്വം ഇന്നും അബങ്കുരം തുടരുന്നു .പേരുകളും പ്രദേശങ്ങളും മാറുന്നു എന്നുമാത്രം.കവിതയിലെ ഈ മിന്നല്‍ ഒരു അഗ്നിയായ് തുടരുവാന്‍ ആത്മര്തമായ് പ്രാര്‍ത്ഥിച്ചുകൊണ്ട് ആശംസകളോടെ .സഞ്ചു പ്രഭാകരന്‍

  4. jibin johny 30/05/2012 at 5:25 pm · Reply

    Nice work……………………….

Leave a Comment