ദൂരെ പറന്നു പോം പക്ഷിയെ കാണുമ്പോള്‍
ചിറകിട്ടടിക്കുവാനെന്തു മോഹം
പൂവിനെ തേടുന്ന വണ്ടിനെ കാണുമ്പോള്‍
തേന്‍തുള്ളി നുകരുവാനെന്റെ മോഹം
പാറിപറക്കുന്ന തുമ്പിയെ കാണുമ്പോള്‍
കൂടെപറക്കുവാനെന്റെ മോഹം
ഞാനെന്ന സത്യത്തെ തിരയുന്നു ഞാനെന്നും
എന്‍ മോഹമെന്തെന്നറിഞ്ഞീടുവാന്‍
മുറ്റത്തെ തേന്മാവിലേങ്ങിക്കയറുമ്പോള്‍
മാമ്പഴമാണെന്റെ വേറെ ലക്ഷ്യം
താരാട്ടുപാട്ടിനാല്‍ പുല്‍കുന്ന കാറ്റിനെ
മാറോടു ചേര്‍ക്കുവാനെന്റെ മോഹം
തളിരിട്ട മോഹങ്ങള്‍ മുളയിട്ടു പൊങ്ങുമ്പോള്‍
കാലങ്ങളേറെ കൊഴിഞ്ഞുപോയ്
കടലിലെ തിരമാല ഉയരുന്നു താഴുന്നു
കരയോടടുക്കുവാന്‍ വെമ്പിടുന്നു
രാവേറെ ചെല്ലുമ്പോള്‍ രാക്കിളി പാടുമ്പോള്‍
കൂട്ടിനായ് കൂടുവാനാരുമില്ല
മോഹവും ലക്ഷ്യവും നേടുവാനിന്നു ഞാന്‍
ദാഹിച്ചു മോഹിച്ചു കാത്തിരിപ്പൂ
ഈശ്വര നാമത്തെ എന്നിലുറപ്പിച്ചു
ഈശ്വര നിന്നുമെന്‍ കൂടെയുണ്ട്
ചിറകിട്ടടിക്കുന്നു പായുന്നു ഞാനെന്റെ
ഇന്നെന്റെ മോഹങ്ങള്‍ പൂവണിയുന്നിതാ
തളിരിട്ട മാനസം പുഞ്ചിരിപ്പൂ
ഞാനെന്ന സത്യത്തെ തിരിച്ചറിയുന്നു ഞാന്‍
എന്‍ മോഹമെന്തെന്നറിഞ്ഞിടുന്നു.
—– മോളി വര്‍ഗീസ്
തട്ടില്‍ (H) , നായത്തോട്





2 Comments on "മോഹങ്ങളേറെ…"
Kollam…
nice………enium ezhuthu..