വാര്‍ഡ് സമ്മേളനവും കുടുംബസംഗമവും

Written by on 28/05/2012 in രാഷ്‌ട്രീയം - No comments
Congress ward conference and sslc award giving - 2012 at nayathode 22

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അങ്കമാലി മുനിസിപ്പാലിറ്റി 13, 14 വാര്‍ഡുകളുടെ സമ്മേളനവും കുടുംബസംഗമവും നടന്നു. നായത്തോട് നന്ദകുമാറിന്റെ വസതിയില്‍ (പി സി വര്‍ഗീസ് നഗര്‍ ) നടന്ന പരിപാടി മുന്‍ എം എല്‍ എ യും ബാബൂ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി ജെ ജോയി ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ബേബി പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഷാളണിയിച്ച് ആദരിച്ചു. എസ് എസ് എല്‍ സി , സി ബി എസ് സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഡി സി സി മെമ്പര്‍ മാത്യു തോമസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ വര്‍ഗീസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസ്, കൗണ്‍സിലര്‍മാരായ മേരി വര്‍ഗീസ് വിതയത്തില്‍ ,പി വി ജോര്‍ജ്ജുകുട്ടി , കോണ്‍ഗ്രസ് നേതാവ് ടോമി വര്‍ഗീസ്, അഡ്വ. കെ എസ് ഷാജി, പി ഡി ഉറുമീസ്, വി ജി വര്‍ഗീസ്, എം എ സുലോചന, കെ വി ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡ് പ്രസിഡന്റ് ബിജു വര്‍ഗീസ് പൂപ്പത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

Leave a Comment