പെട്രോള്‍ വിലവര്‍ദ്ധന – പമ്പുകളില്‍ വന്‍‌തിരക്ക്

Petrol price hike May 23 2012 - 12

പെട്രോളിന്റെ വിലയില്‍ ഉണ്ടായ 8 രൂപയുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് സംസ്ഥാനത്തെ പമ്പുകളില്‍ വില കൂടുന്നതിന്‌ മുന്‍പ് പെട്രോള്‍ വാങ്ങുന്നതിന്‌ വന്‍‌തിരക്കാണ്‌ അനുഭവപ്പെട്ടത്. എയര്‍പോര്‍ട്ടിന്റെ സമീപത്തുള്ള പമ്പുകളിലും രാത്രിയോടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. നായത്തോട് പി വി കുര്യച്ചന്റെ ഉടമസ്ഥതയിലുള്ള മരങ്ങാടന്‍ ഫ്യൂവല്‍സില്‍ തിക്കിനും തിരക്കിനുമിടയില്‍ ക്ഷുഭിതരായ ചിലര്‍ പമ്പിന്റെ ഓഫീസ് ഗ്ലാസ് തകര്‍ത്തു. പമ്പുകളില്‍ കൂട്ടമായെത്തിയ ഉപഭോക്താക്കളെ നിയന്ത്രിക്കുന്നതിന്‌ നെടുമ്പാശേരി എസ് ഐ എന്‍ ജി ശ്രീമോന്റെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘം നേതൃത്വം നല്‍കി.

Leave a Comment