അങ്കമാലി മുനിസിപ്പാലിറ്റി പതിനാലാം വാര്‍ഡ് (ചെത്തിക്കോട്) അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഷികവും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തന ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. ചെത്തിക്കോട് കമ്യൂണിറ്റി ഹാളില്‍ നടന്ന വാര്‍ഷീകാഘോഷപരിപാടികള്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി ജി ബേബി ഉത്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ സി ഡി എസ് ചെയര്‍മാന്‍ സതി ഗോപാലകൃഷ്ണന്‍ ,മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ വല്‍സല ഹരിദാസ് , സി ഡി എസ് മെമ്പര്‍ കുമാരി സജീവ്, വിനീത ദിലീപ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൈമണ്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.




