നായത്തോട് മറ്റൂര്‍ കരിയാട് റോട്ടില്‍ മില്‍മ ഡയറിക്കു സമീപം കാനയില്‍ മുതലയെ കണ്ടെന്ന വാര്‍ത്ത ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. രാത്രി 9 മണിയോടെയാണ് മുതലയെ കണ്ടെന്ന വാര്‍ത്ത നാട്ടില്‍ പരന്നത്. മിനിട്ടുകള്‍ക്കകം നിരവധിയാളുകള്‍ അവിടെ വന്നുകൂടി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നെടുമ്പാശേരി പൊലീസും അങ്കമാലി ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളം ചീറ്റിച്ച് കാനയുടെ ഓവിനുള്ളില്‍ കയറിയെന്ന് പറയുന്ന മുതലക്കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വെളിച്ചക്കുറവു മൂലം ഓവിന്റെ രണ്ടറ്റവും ഭദ്രമായി അടച്ച് പരിശ്രമം നാളത്തേയ്ക്ക് മാറ്റി വച്ചു. ഡയറിയോട് അടുത്ത് താമസിക്കുന്ന ശങ്കരമണിയാണ് മുതലക്കുഞ്ഞിനെ ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഏകദേശം 3 അടിയോളം നീളമുള്ള മുതലക്കുഞ്ഞെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ജീവിയാണ് ഇത്. ഇത് മുതലയാണെന്ന് ഉറപ്പിച്ച് പറയാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. പരിഭ്രാന്തിയിലും നാട്ടില്‍ ആദ്യമായെത്തിയ വിരുന്നുകാരനെ കാണാനുള്ള ആകാംക്ഷയിലായിരുന്നു നാട്ടകാര്‍ .





One Comment on "മുതലയെ കണ്ടെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി"
i like this