ഗസലുകളുടെ സുല്‍ത്താന്‍ അരങ്ങൊഴിഞ്ഞു

Written by on 14/06/2012 in സംഗീതം - No comments
mehdi-hassan


സംഗീതത്തിന്റെ മാന്ത്രികതയില്‍ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഗസലുകളുടെ സുല്‍ത്താന്‍ അരങ്ങൊഴിഞ്ഞു.പാകിസ്ഥാനില്‍ കറാച്ചിയിലെ ആശുപത്രിക്കിടക്കയില്‍ ബുധനാഴ്ച പകല്‍ 12.20നായിരുന്നു മെഹ്ദി ഹസന്റെ അന്ത്യം. 84 വയസ്സായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സംഗീതമഴയില്‍ കുളിര്‍പ്പിച്ച മെഹ്ദി ഹസന്‍ അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ പാടിത്തീര്‍ത്ത ഗസലുകള്‍ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു. പാകിസ്ഥാനി സിനിമാസംഗീതത്തിലും മുടിചൂടാമന്നനായിരുന്ന അദ്ദേഹം ലോകം കണ്ട ഏറ്റവും മികച്ച ഗസല്‍ ഗായകരില്‍ ഒരാളാണ്. രാജസ്‌ഥാനിലെ ലൂണാ ഗ്രാമത്തിലുള്ള സംഗീതകുടുംബത്തില്‍ 1927 ലാണു മെഹ്‌ദി ഹസന്‍ ജനിച്ചത്‌. വിഭജനകാലത്തു കുടുംബം പാകിസ്‌താനിലേക്കു കുടിയേറി. “കെഹ്ന ഉസേ”, “നര്‍സാ”, “ദില്‍ ജോ രഹ്താ ഹേ”, “ഗാലിബ് ഗസല്‍സ്”, “ഖൂലി ജോ അനഘ്” തുടങ്ങിയവ പ്രസിദ്ധ ആല്‍ബങ്ങളാണ്. നായത്തോട് കലാ-സാംസ്കാരിക വേദിയുടെ ആദരാഞ്ജലികള്‍ .

Leave a Comment