വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

nedumbassery airport


എയര്‍ ഇന്ത്യയുടെ ദോഹ ബഹറിന്‍ കോഴിക്കോട് കൊച്ചി വിമാനത്തിലെത്തിയ യാത്രക്കാരാണ്‌ പ്രതിഷേധിച്ചത്. കോഴിക്കോട് ഇറങ്ങാതെയാണ്‌ വിമാനം കൊച്ചിയിലെത്തിയത്. കോഴിക്കോട് ഇറങ്ങേണ്ട 80 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. അവര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിക്കുകയായിരുന്നു. രാവിലെ 7 ന്‌ തുടങ്ങിയ പ്രതിഷേധം അവസാനം ഉച്ചയ്ക്ക് കോഴിക്കോട് വഴിയുള്ള വിമാനത്തില്‍ യാത്രക്കാരെ അയക്കമെന്നുള്ള ധാരണയില്‍ ഒത്തുതീര്‍പ്പായി.

Leave a Comment