ബൈക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചു.

angamaly


അങ്കമാലി കല്ലുപാലം കര്‍ഷക കവലയില്‍ മങ്ങാട്ടര വീട്ടില്‍ തങ്കമ്മയുടെ (65) രണ്ടരപ്പവന്റെ മാലയാണ്‌ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചത്. സഹോദരിയോടൊപ്പം തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴാണ്‌ പിന്നില്‍ നിന്ന് വന്ന് മാല പൊട്ടിച്ചത്. പിടിവലിയില്‍ തങ്കമ്മയും സഹോദരിയും റോഡില്‍ വീണു. ആള്‍സഞ്ചാരം കുറഞ്ഞ ഭാഗത്തായിരുന്നു സംഭവം . തങ്കമ്മയുടെ മൊഴിയില്‍ പോലീസ് കേസെടുത്തു.

Leave a Comment