നായത്തോട് മറ്റൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രി മുതലയെന്ന്‍ തോന്നിപ്പിച്ച് പരിഭ്രാന്തി പരത്തിയ ഉടുമ്പിനെ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പിടികൂടി. ഇന്നലെ രാത്രി ഫയര്‍ഫോഴ്സെത്തി പരിശ്രമിച്ചിട്ടും പിടികൂടാന്‍ കഴിയാത്തിനെത്തുടര്‍ന്ന്തു ശ്രമം ഇന്ന് രാവിലത്തേക്ക് മാറ്റി വയ്ക്കുകയായിര്‍ന്നു. എന്നാല്‍ നാട്ടിലുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. അവര്‍ രാത്രി തന്നെ മുതലയെ പിടിക്കാനുള്ള ശ്രമം തുടര്‍ന്നു. നായത്തോട് മില്‍മ ഡയറിക്ക് സമീപം റോഡിന് രണ്ടു വശങ്ങളിലുമുള്ള കാനകളെ ബന്ധിപ്പിക്കുന്ന റോഡിനടിയിലൂടെയുള്ള പൈപ്പിനുള്ളിലാണ് ഉടുമ്പ് ഒളിച്ചിരുന്നത്. എന്നാല്‍ ഈ പൈപ്പ് ഇടയ്ക്ക് മുറിഞ്ഞ് മണ്ണ് മൂടിക്കിടന്നതിനാല്‍ ഇതിനെ പിടിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. അവസാനം റോഡരുകില്‍ പൈപ്പിന് സമീപം കുഴി കുഴിച്ച് അടഞ്ഞിരുന്ന വശം തുറന്നു. തുടര്‍ന്ന് പൈപ്പിന്റെ ഒരു വശത്തുനിന്ന് ചാക്കുകെട്ടിയ കമ്പി മറുവശത്തേക്ക് വലിച്ചെടുത്തു. അങ്ങിനെ വെളുപ്പിന് 2 മണിയോടെ ഉടുമ്പിനെ മറുവശത്തുള്ള ചാക്കിനകത്താക്കി. തുടര്‍ന്ന് കൂട്ടിനകത്താക്കിയ ഉടുമ്പിനെ കുടുക്കിട്ട് പുറത്തെടുത്തു. പിന്നീട് ഉടുമ്പ് പിടിയിലായ വിവരം പോലീസിലറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ഫോറസ്റ്റ് അധികൃതരുമെത്തി ഉടുമ്പിനെ കൊണ്ടുപോയി. അനില്‍ ജേക്കബ്ബ്, ജോണ്‍സണ്‍ ജോസഫ്, വിനോദ് പി ജെ , ബിജു പി ജെ , സാബിന്‍ , പി ആര്‍ രെജീഷ്, ജെയ്സ്ണ്‍ വര്‍ഗീസ്, ജാക്സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി ഉടുമ്പിനെ പിടികൂടിയത്.





